ലോകായുക്ത ഭേദഗതി കഴിഞ്ഞ ഏപ്രില്‍ മുതല്‍ പരിഗണനയില്‍; നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പി രാജീവ്

2017ലെയും 2020ലെയും ഹൈക്കോടതി വിധികളുണ്ട്. ലോക്പാലിന് അനുസൃതമായി നിയമം മാറ്റണമെന്ന് നിര്‍ദേശമുയര്‍ന്നിരുന്നു

Update: 2022-01-25 10:35 GMT

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി കഴിഞ്ഞ ഏപ്രില്‍ മുതല്‍ പരിഗണനയിലുണ്ടെന്ന് നിയമ മന്ത്രി പി രാജീവ്. നിയമോപദേശം ലഭിച്ചിട്ടുണ്ട്. രാജ്യത്തെ നിയമത്തിന് അനുസൃതമായ ഭേദഗതിയാണിത്. വിമര്‍ശനങ്ങളില്‍ കാര്യമില്ലെന്നും മന്ത്രി പ്രതികരിച്ചു.

അഴിമതിയില്‍ വിട്ടുവീഴ്ചയില്ല. എന്നാല്‍, കാബിനറ്റ് അധികാരത്തോട് ചേര്‍ന്ന് നില്‍ക്കുന്നതായിരിക്കണം നിയമങ്ങള്‍. ലോകായുക്തക്ക് നിര്‍ദേശം നല്‍കാനെ അധികാരമുള്ളൂ. 2017 ലെയും 2020ലെയും ഹൈക്കോടതി വിധികളുണ്ട്. ലോക്പാലിന് അനുസൃതമായി നിയമം മാറ്റണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നുവെന്നും നിയമമന്ത്രി പറഞ്ഞു.

ലോകായുക്തയുടെ അധികാരം കവരും വിധത്തില്‍ നിയമ നിര്‍മാണ നടത്താനുള്ള സര്‍ക്കാര്‍ നീക്കം പുറത്ത് വന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഭാഗത്ത് നിന്നുള്ള ആദ്യ പ്രതികരണം വന്നത്. ലോകയുക്ത വിധി സര്‍ക്കാരിന് തള്ളാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഓര്‍ഡിനന്‍സ് ഇപ്പോള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചാല്‍ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും.

Tags:    

Similar News