പാലക്കാട്: പാലക്കാട് തച്ചമ്പാറയില്‍ വിദ്യാര്‍ഥികളുടെ മേല്‍ ലോറി മറിഞ്ഞ് അപകടം. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കരിമ്പ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മരിച്ചത്. സ്‌കൂള്‍ വിട്ട് നടന്നു പോകുന്ന കുട്ടികള്‍ക്ക് മേല്‍ ലോറി മറിയുകയായിരുന്നു. ലോറികള്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ലോറി വലതുവശത്തേക്ക് ചെരിഞ്ഞ് മറിയുകയായിരുന്നു. നിലവില്‍ രണ്ട് കുട്ടികള്‍ ഇപ്പോഴും വണ്ടിക്കടിയില്‍ കുടുങ്ങി കിടക്കുകയാണ്. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.