ടയര്‍മാറ്റാന്‍ നിര്‍ത്തിയ കാറില്‍ ലോറിയിടിച്ചു; രണ്ട് വയസുകാരന്‍ മരിച്ചു; എട്ട് പേര്‍ക്ക് ഗുരുതരപരിക്ക്

Update: 2024-05-02 10:33 GMT

കൊയിലാണ്ടി: പാലക്കുളത്ത് ടയര്‍ മാറ്റാനായി നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറി ഇടിച്ച് രണ്ട് വയസുകാരന്‍ മരിച്ചു. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പാലക്കുളത്ത് വെച്ച് ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ടയര്‍ മാറ്റാനായാണ് കാര്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ടത്. ടയര്‍ മാറ്റുന്നതിനിടയില്‍ വേഗത്തില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. കാറിന് പിന്നിലുണ്ടായിരുന്ന പിക്കപ്പ് വാനിലാണ് ആദ്യം ഇടിക്കുന്നത്. പിന്നാലെ കാറിനേയും ഇടിച്ചുതെറിപ്പിച്ചു. ടയര്‍മാറ്റുന്ന സമയം കാറിലുള്ളവര്‍ പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു. രണ്ട് പേരെ കാറിനടിയില്‍ നിന്നും അഗ്‌നിരക്ഷാ സേനയാണ് പുറത്തെടുത്തത്.

പരിക്കേറ്റവര്‍ കൊയിലാണ്ടി താലൂക്കാശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. സെയ്ഫ് (14), ഷെഫീര്‍ (45), ഫാത്തിമ (17) ഗോപി (55) എന്നിവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ജുനൈദ് (37), സുഹറ (55) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Tags:    

Similar News