നൂറുശതമാനം വാക്‌സിനേഷന്‍ ലക്ഷ്യമിട്ട് പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ലൂസേഴ്‌സ് ക്യാംപ് 7 മുതല്‍

Update: 2022-02-04 02:36 GMT

പെരിന്തല്‍മണ്ണ: നൂറു ശതമാനം കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച നിയോജക മണ്ഡലമാവുക എന്ന ലക്ഷ്യത്തോടെ നിയോജക മണ്ഡലത്തില്‍ ലൂസേഴ്‌സ് ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ നജീബ് കാന്തപുരം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ രംഗത്തെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. ഈ മാസം 7 മുതല്‍ 14 വരെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രത്യേക വാക്‌സിനേഷന്‍ ക്യാംപുകള്‍ നടക്കും. ഇതുവരെ വാക്‌സിന്‍ എടുക്കാത്തവരെയും രണ്ടാം ഡോസ് സ്വീകരിക്കാത്തവരെയും ലക്ഷ്യം വെച്ചാണ് കൂടുതല്‍ ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലയിലെ മുഴുവന്‍ നിയോജക മണ്ഡലം തലങ്ങളിലും പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കാനും ഓരോ നിയോജക മണ്ഡലത്തിലേക്കും ഓരോ നോഡല്‍ ഓഫിസര്‍മാര്‍ക്ക് ചുമതല നല്‍കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എം.എല്‍.എ ഓഫിസില്‍ പെരിന്തല്‍മണ്ണ നിയോജക മണ്ഡലതല യോഗം നടന്നത്.

സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, വായന ശാലകള്‍, അംഗന്‍വാടികള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വെച്ചാണ് ക്യാംപുകള്‍ സംഘടിപ്പിക്കുക. ഓരോ ക്യാംപുകളിലേക്കും ആവശ്യമായ ഡോക്ടര്‍മാരെ ഐ.എം.എ നല്‍കും. ഋഋനോഡല്‍ ഓഫിസര്‍ ഡോ. ബിജു തയ്യില്‍, ഡോ. ഷബ്‌ന പര്‍്വവീന്‍, ഡോ. ഫൗസിയ മുസ്തഫ, ഡോ. വഹീദ റഹിമാന്‍, ഡോ. ഗീതാ രാമന്‍, ഡോ. പി.ടി. മുഹമ്മദ്, ജെ.എച്ച്.ഐ. ദീപ്തി എസ്. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News