കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ആറ്റെന്‍സ് അന്തരിച്ചു

Update: 2021-03-11 04:59 GMT

കോപ്പന്‍ഹേഗന്‍: ആധുനിക കാലത്തെ ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങളില്‍ ഒന്നായ കാസറ്റ് ടേപ്പിന്റെ ഉപജ്ഞാതാവ് ലൂ ആറ്റെന്‍സ് (94) അന്തരിച്ചു. നെതര്‍ലാന്‍ഡ്‌സിലെ ബ്രബാന്‍ഡിലെ ഡുയിസെലിലുള്ള സ്വവസതിയില്‍വച്ച് ശനിയാഴ്ചയായിരുന്നു അന്ത്യം.

1952ല്‍ ഫിലിപ്‌സ് കമ്പനിയില്‍ ജോലിക്ക് ചേര്‍ന്ന ലൂ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കഠിനാധ്വാനത്തിലൂടെ ഉത്പന്ന വികസന വകുപ്പിന്റെ തലവനായി. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹം സംഘവും ആദ്യത്തെ പോര്‍ട്ടബിള്‍ ടേപ്പ് റെക്കോര്‍ഡര്‍ വികസിപ്പിച്ചെടുത്തു. 10 ലക്ഷം എണ്ണമാണ് അന്ന് വിറ്റുപോയത്. രണ്ട് വര്‍ഷത്തിന് ശേഷം കാസറ്റ് ടേപ്പ് കണ്ടുപിടിച്ച് അദ്ദേഹം പഴയ റീല്‍ ടു റീല്‍ ടേപ്പ് സമ്പ്രദായത്തില്‍ വിപ്ലവം സൃഷ്ടിച്ചു.

1963ല്‍ ഒരു പ്ലാസ്റ്റിക് നിര്‍മിത കാസറ്റ് ടേപ് ഒരു ഇലക്ട്രോണിക് മേളയില്‍ അദ്ദേഹം അവതരിപ്പിച്ചു. ഒര പായ്ക്ക് സിഗരറ്റിനേക്കാള്‍ ചെറുതായിരുന്നു അത്.

Tags:    

Similar News