ഫ് ളാറ്റ് ഫിഫ്റ്റി സെയിലുമായി ലുലു മാള്‍
ലുലു ഫാഷന്‍, കണക്ട്, ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ 50 ശതമാനം വിലക്കുറവ്.ജൂലൈ ആറിന് അര്‍ധരാത്രിയിലെ മിഡ്‌നൈറ്റ് സെയിലില്‍ ഓഫറുകള്‍ക്ക് തുടക്കം ;ഫ് ളാറ്റ് ഫിഫ്റ്റി സെയില്‍ ജൂലൈ 7 മുതല്‍ 20 വരെ
കൊച്ചി : ഫ് ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് ആഘോഷമൊരുക്കി ലുലു മാള്‍. ജൂലൈ 7 മുതല്‍ 10 വരെയാണ് സെയില്‍ സംഘടിപ്പിച്ചിരിയ്ക്കുന്നത്. നാല് ദിവസം നീളുന്ന ഓഫറുകളുടെ വരവറിയിച്ച് മിഡ്‌നൈറ്റ് സെയിലും മാളിലുണ്ടാകും. ഇതിന്റെ ഭാഗമായി ജൂലൈ ആറിന് അര്‍ധരാത്രി മുതല്‍ ഫ് ളാറ്റ് ഫിഫ്റ്റി സെയിലുമായി മാള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കും.
ഫ് ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ ഉപഭോക്താക്കള്‍ക്ക് ലുലു ഫാഷന്‍ സ്‌റ്റോര്‍, ലുലു കണക്ട്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്ന് പ്രമുഖ ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങി എല്ലാം 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാനാകുമെന്ന് ലുലു മാള്‍ അധികൃതര്‍ വ്യക്തമാക്കി.
ഓഫറുകള്‍ കൂടുതല്‍ വിപുലമാക്കി ലുലു മാളില്‍ എന്‍ഡ് ഓഫ് സീസണ്‍ സെയിലിന് ജൂലൈ ഒന്നിന് തുടക്കമായിരുന്നു. ഫാഷന്‍ പ്രേമികള്‍ക്ക് മികച്ച ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ വസ്ത്രശേഖരം ലുലു ഫാഷന്‍ സ്‌റ്റോറില്‍ നിന്ന് അന്‍പത് ശതമാനം ഇളവുകളോടെ സ്വന്തമാക്കാനടക്കം ഇതിലൂടെ സാധിക്കും. ജൂലൈ 20ന് എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ അവസാനിയ്ക്കും.