പാരിസ്: വനിതാ ഫ്രഞ്ച് ലീഗില്‍ ലിയോണ്‍ എഫ് സി ചാംപ്യന്‍മാര്‍. കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് പുരുഷ ലീഗിന്റെ മാതൃകയില്‍ ചാംപ്യന്‍മാരെ പ്രഖ്യാപിക്കുകയായിരുന്നു. പോയിന്റ് നിലയില്‍ ഒന്നാമതുള്ള ലിയോണിനെ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനാണ് ചാംപ്യന്‍മാരായി പ്രഖ്യാപിച്ചത്. നേരത്തെ പുരുഷ ലീഗും സമാനരീതിയില്‍ അവസാനിപ്പിച്ചിരുന്നു. ഇത് 14ാം തവണയാണ് ലിയോണ്‍ വനിതാ ചാംപ്യന്‍മാരാവുന്നത്.
ലീഗില്‍ രണ്ടാം സ്ഥാനത്ത് പിഎസ്ജിയാണ്. പിഎസ്ജിയെക്കാള്‍ ലീഗില്‍ മൂന്ന് പോയിന്റിന്റെ ലീഡാണ് ലിയോണിനുള്ളത്. തുടര്‍ച്ചയായി നാല് ചാംപ്യന്‍സ് ലീഗ് നേടിയ ലിയോണ്‍ ലോകത്തെ ഏറ്റവും മികച്ച വനിതാ ടീമായാണ് അറിയപ്പെടുന്നത്. 2007 മുതലാണ് ലിയോണ്‍ ഫ്രഞ്ച് ലീഗ് വണ്‍ കിരീടം തുടര്‍ച്ചയായി നേടുന്നത്. ഇതോടെ ലിയോണും പിഎസ്ജിയും അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടി.