വൈരുധ്യാത്മക ഭൗതീകവാദം ഏതു സാഹചര്യത്തിലും ബാധകം: മന്ത്രി എം എം മണി
വൈരുധ്യാത്മക ഭൗതീകവാദം ശാസ്ത്രമാണെന്നും വിവാദങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും ഗോവിന്ദന് മാസ്റ്റര്‍ക്ക് തെറ്റുപറ്റിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കായംകുളം: വൈരുധ്യാത്മക ഭൗതീകവാദം ഏതു സാഹചര്യത്തിലും ബാധകമാണെണ് വൈദ്യുതി മന്ത്രി എം എം മണി. ഇന്ത്യന്‍ സമൂഹത്തില്‍ വൈരുധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്ന എം വി ഗോപിന്ദന്‍ മാസ്റ്ററുടെ പരാമര്‍ശം സംബന്ധിച്ച് കായംകുളത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി . വൈരുധ്യാത്മക ഭൗതീകവാദം ശാസ്ത്രമാണെന്നും വിവാദങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും ഗോവിന്ദന് മാസ്റ്റര്‍ക്ക് തെറ്റുപറ്റിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.