സ്വര്‍ണക്കടത്ത് കേസ് പ്രതി എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റുമായി ചേര്‍ന്ന് സ്വര്‍ണക്കടത്ത് നടത്തിയെന്ന കേസില്‍ പ്രതിയായ എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി. സിവില്‍ സര്‍വീസ് ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വര്‍ഷം ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തിരുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു എം ശിവശങ്കര്‍.
ശിവശങ്കറിനെതിരേയുള്ള നടപടിയുടെ കാലാവധി തീരുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിരുന്നു. എന്നാല്‍ കത്തിന് മറുപടി വരുന്നതിന് മുന്‍പ് തന്നെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു.
ഇത്തവണ ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു എന്നതിനാണ് സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ നീട്ടിയത്. സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയ വിവരം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു.