കൊവിഡ് പരിശോധനയ്ക്കെത്തിയ ഡോക്ടര്‍ക്കെതിരേ അച്ഛന്റേയും മക്കളുടേയും പരാക്രമം; മൂന്നു പേര്‍ക്കെതിരേ പോലിസ് കേസെടുത്തു

ഭോപ്പാലില്‍ നിന്ന് 370 കിലോമീറ്റര്‍ അകെലയുള്ള ഷിയാപ്പൂര്‍ ജില്ലയിലെ ഗസ്വാനി ഗ്രാമത്തിലാണ് സംഭവം.

Update: 2020-04-22 19:07 GMT

ഭോപ്പാല്‍: കൊവിഡ് വ്യാപിക്കുന്നതില്‍നിന്നു രാജ്യത്തെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മധ്യപ്രദേശില്‍ ഡോക്ടര്‍ക്കും പോലിസുകാരനും മര്‍ദ്ദനം.കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരന്ന ഡോക്ടര്‍ക്കും പോലിസ് ഉദ്യോഗസ്ഥനുമാണ് ആക്രമണം നേരിടേണ്ടിവന്നത്. ഭോപ്പാലില്‍ നിന്ന് 370 കിലോമീറ്റര്‍ അകെലയുള്ള ഷിയാപ്പൂര്‍ ജില്ലയിലെ ഗസ്വാനി ഗ്രാമത്തിലാണ് സംഭവം. ഗോപാല്‍ എന്ന കര്‍ഷകനും മക്കളുമാണ് ഇവര്‍ക്ക് നേരെ ആക്രമണം നടത്തിയത്. ഇയാളുടെ മകന്‍ കഴിഞ്ഞ ദിവസം സമീപത്തുളള ജില്ലയില്‍ നിന്ന് നാട്ടിലെത്തിയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ വീട്ടിലെത്തിയത്.എന്നാല്‍ പരിശോധന നടത്താന്‍ കുടുംബാംഗങ്ങള്‍ ഡോക്ടറെ അനുവദിച്ചില്ല. ഡോക്ടറുമായി സഹകരിക്കുന്നതിന് പകരം ഇവര്‍ കല്ലെറിയുകയായിരുന്നു. ഡോക്ടര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടപ്പോള്‍ പൊലീസുകാരന് കല്ലേറില്‍ സാരമായി പരിക്കേറ്റു. സംഭവവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിതാവ് ഗോപാല്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.

മധ്യപ്രദേശില്‍ ഇത് അഞ്ചാം തവണയാണ് ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കുമെന്ന് വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കിയിരുന്നു. 

Tags:    

Similar News