മഹാത്മാ അയ്യന്‍കാളി പ്രതിമ അനാച്ഛാദനം ചെയ്തു

Update: 2022-08-30 07:36 GMT

മാള: കേരളത്തെ അടിമത്തത്തിന്റെ നാളുകളില്‍ നിന്നും മോചനം നല്‍കുന്നതിനായി പോരാടിയ നവോത്ഥാന നായകരുടെ സ്മരണ എന്നും നിലനില്‍ക്കേണ്ടതാണെന്ന് കെപിഎംഎസ് സംസ്ഥാന അസി. സെക്രട്ടറി പ്രശോഭ് ഞാവേലി പറഞ്ഞു. മാള യൂനിയനിലെ പാറപ്പുറം ശാഖ സ്ഥാപിച്ച മഹാത്മാ അയ്യന്‍കാളി പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവോത്ഥാന നായകരുടെ പ്രതിമകള്‍ നാട്ടില്‍ ഉയര്‍ന്നു വരുന്നത് പുതു തലമുറക്ക് അവരെ കുറിച്ച് അറിയുവാനും പഠിക്കുവാനും സഹായകരമാകും. അവരുടെയൊക്കെ ജീവിതം നല്‍കുന്ന സന്ദേശം മഹത്തരമാണ്. ഇത്തരം പ്രതിമകള്‍ നാടിന് നന്മയുടെ സന്ദേശം പങ്കുവെക്കാന്‍ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാഖ പ്രസിഡന്റ് കെ കെ സുബ്രഹ്മന്യന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി എ രവി, എന്‍ കെ പ്രേമവാസന്‍ മാസ്റ്റര്‍, സിന്ധു അമല്‍, കെ എം വേലായുധന്‍, ലീല അയ്യപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 2088 നമ്പര്‍ എരവത്തൂര്‍ കൊച്ചുകടവ് ശാഖയുടെ ആഭിമുഖ്യത്തില്‍ പതാകദിനാചരണം നടത്തി. യൂണിയന്‍ കമ്മിറ്റിയംഗം ബിന്ദു കുട്ടന്‍ പതാക ഉയര്‍ത്തി. ശാഖാ വൈസ് പ്രസിഡന്റ് ഷീല ഷാജു അദ്ധ്യക്ഷത വഹിച്ചു. കെ വി രതീഷ് സ്വാഗതവും ഗീത രഘു നന്ദിയും പറഞ്ഞു.

Tags:    

Similar News