മഹാത്മാ അയ്യന്‍ കാളി: അനീതിക്കെതിരായ പോരാട്ടത്തിന് എന്നും ഊര്‍ജ്ജം-പി അബ്ദുല്‍ മജീദ് ഫൈസി

ഇന്ത്യയില്‍ അടിമത്വം തിരിച്ച് കൊണ്ടുവരാനാണ് സംഘപരിവാരം ശ്രമിക്കുന്നത്. സ്വാതന്ത്ര്യവും നീതിയും ആഗ്രഹിക്കുന്ന ഏതൊരു പൗരനും അയ്യന്‍ കാളി എന്ന പോരാളിയില്‍ മാതൃകയുണ്ടെന്നും അദ്ദേഹത്തിന്റെ ധൈര്യവും സ്ഥൈര്യവും നമുക്ക് പ്രചോദനമാവണമെന്നും മജീദ് ഫൈസി വ്യക്തമാക്കി.

Update: 2019-08-28 14:34 GMT

കോഴിക്കോട്: അനീതിക്കെതിരായ പോരാട്ടത്തിന് എന്നും ഊര്‍ജ്ജം പകരുന്ന നേതാവാണ് മഹാത്മാ അയ്യന്‍ കാളിയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. മഹാത്മാ അയ്യന്‍ കാളിയുടെ 157ാമത് ജന്മദിനത്തില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ അടിമത്വം തിരിച്ച് കൊണ്ടുവരാനാണ് സംഘപരിവാരം ശ്രമിക്കുന്നത്. സ്വാതന്ത്ര്യവും നീതിയും ആഗ്രഹിക്കുന്ന ഏതൊരു പൗരനും അയ്യന്‍ കാളി എന്ന പോരാളിയില്‍ മാതൃകയുണ്ടെന്നും അദ്ദേഹത്തിന്റെ ധൈര്യവും സ്ഥൈര്യവും നമുക്ക് പ്രചോദനമാവണമെന്നും മജീദ് ഫൈസി വ്യക്തമാക്കി.

നിരക്ഷരനായിരിക്കേ സാമൂഹിക നീതിക്കുവേണ്ടി കാര്‍ഷിക വിപ്ലവം നയിച്ച പോരാളിയായിരുന്നു അയ്യന്‍ കാളിയെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കേരളാ ദലിത് ഫെഡറേഷന്‍ (ഡമോക്രാറ്റിക്) സംസ്ഥാന പ്രസിഡന്റ് ടി പി ഭാസ്‌കരന്‍ പറഞ്ഞു. അംബേദ്കറും അയ്യന്‍കാളിയും നയിച്ച സാമൂഹിക വിപ്ലവത്തിന്റെ ഫലമായി ദലിത് സമൂഹം സാമൂഹികമായും ഭരണപരമായും ഏറെ മുന്നിലാണ്.

തേജസ് ന്യൂസ് യൂറ്റിയൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നിയമപരമായ ഏറെ പരിരക്ഷ ഉറപ്പാക്കുന്ന വിഭാഗമാണവര്‍. എന്നിട്ടും രാജ്യത്ത് ഏറെ ചൂഷണങ്ങള്‍ക്കും പീഢനങ്ങള്‍ക്കും ദലിത് സമൂഹം ഇരയാക്കപ്പെടുന്നു എന്നത് ഏറെ ഗൗരവമുള്ള വിഷയമാണെന്നും മഹാത്മാ അയ്യന്‍ കാളിയുടെ ത്യാഗോജ്ജ്വല മാതൃക ഉള്‍ക്കൊണ്ട് സാമൂഹിക നീതി ഉറപ്പാക്കുന്നതിനും അവകാശ സംരക്ഷണത്തിനുമുള്ള പോരാട്ടങ്ങള്‍ക്ക് സമൂഹം തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗങ്ങളായ കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി ആര്‍ കൃഷ്ണന്‍ കുട്ടി, ഡെയ്‌സി ബാല സുബ്രമഹ്ണ്യം, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി, ജനറല്‍ സെക്രട്ടറി സലീം കാരാടി, സെക്രട്ടറി ടി പി മുഹമ്മദ്, എസ്ഡിടിയു ജില്ല പ്രസിഡന്റ് ഇസ്മായില്‍ കമ്മന സംസാരിച്ചു.


Tags:    

Similar News