നഷ്ടപ്പെട്ടത് ധീരയായ നേതാവിനെയെന്ന് രാഷ്ട്രപതി; എന്നും പ്രചോദനമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. ധീരയായ ഒരു നേതാവിനെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടതെന്ന് രാഷ്ട്രപതി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. അതേസമയം, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിനാണ് അന്ത്യം കുറിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ജനനന്‍മയ്ക്കായും നിര്‍ധനരുടെ ഉന്നമനത്തിനായും വേണ്ടി ജീവിതം മാറ്റിവച്ച നേതാവിന്റെ നിര്യാണത്തില്‍ രാജ്യം കേഴുകയാണ്. കോടിക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായിരുന്നു സുഷമ സ്വരാജെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഹൃദയാഘാതെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് സുഷമ സ്വരാജ് മരണപ്പെട്ടത്. സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മരണവാര്‍ത്ത ഏറെ വേദനിപ്പിക്കുന്നുവെന്നും കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ദുഖം പങ്കിടുന്നുവെന്നും കോണ്‍ഗ്രസ് ട്വിറ്റ് ചെയ്തു.