ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ രാഷ്ട്രപതിക്കും വീറ്റോ അധികാരം ഇല്ല: സുപ്രിംകോടതി

Update: 2025-04-12 05:21 GMT
ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ രാഷ്ട്രപതിക്കും വീറ്റോ അധികാരം ഇല്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ രാഷ്ട്രപതിക്കും സമ്പൂര്‍ണ വീറ്റോ അധികാരം ഇല്ലെന്ന് സുപ്രിംകോടതി. ബില്ലുകള്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള പോര് നിലനില്‍ക്കുന്നതിനിടയിലാണ് സുപ്രിംകോടതിയുടെ ഉത്തരവ്.

രാജ്യത്തെ ഒരു സംസ്ഥാനത്തെയും ഗവര്‍ണര്‍മാര്‍ക്ക് നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ അധികാരമില്ലെന്ന് നേരത്തെ സുപ്രിംകോടതി വ്യക്തമാക്കിയിരിരുന്നു.

ബില്ലില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കുള്ള സമയക്രമത്തെക്കുറിച്ചും കോടതി വ്യക്തമാക്കി. ഗവര്‍ണര്‍ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ബില്ലിന്‍മേല്‍ രാഷ്ട്രപതി മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാരിന്റെ കേസിലാണ് ഉത്തരവ്. ബില്ല് പിടിച്ചു വയ്ക്കാനുള്ള അധിക അധികാരമൊന്നും രാഷ്ട്രപതിക്ക് ആരും നല്‍കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

Tags:    

Similar News