ബാബരി മസ്ജിദ് അനീതിയുടെ ഇര: പോപുലര്‍ ഫ്രണ്ട് ഓണ്‍ലൈന്‍ സമ്മേളനം

ബാബരിമസ്ജിദ് ഭൂമി അന്യായമായി ക്ഷേത്രനിര്‍മ്മാണത്തിന് വിട്ടുകൊടുത്ത് സുപ്രിംകോടതി വിധി പറഞ്ഞ നവംബര്‍ 9നാണ് വിപുലമായ ഓണ്‍ലൈന്‍ സമ്മേളനം നടത്തുന്നത്.

Update: 2021-11-08 10:01 GMT

കോഴിക്കോട്: 'ബാബരി മസ്ജിദ് അനീതിയുടെ ഇര' എന്ന സന്ദേശത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നാളെ (നവംബര്‍ 9, ചൊവ്വ) വൈകീട്ട് 6.30ന് ഓണ്‍ലൈന്‍ സമ്മേളനം നടത്തും. ബാബരിമസ്ജിദ് ഭൂമി അന്യായമായി ക്ഷേത്രനിര്‍മ്മാണത്തിന് വിട്ടുകൊടുത്ത് സുപ്രിംകോടതി വിധി പറഞ്ഞ നവംബര്‍ 9നാണ് വിപുലമായ ഓണ്‍ലൈന്‍ സമ്മേളനം നടത്തുന്നത്.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം സമ്മേളനം ഉദ്ഘാടനം ചെയ്യും. ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് അംഗം ഡോ.അസ്മ സെഹ്‌റ തയ്യിബ, മുന്‍ എംപി മൗലാനാ ഒബൈദുല്ല ഖാന്‍ അസ്മി, കര്‍ണാടക ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.എസ് ബാലന്‍, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ പ്രസിഡന്റ് മൗലാനാ മുഹമ്മദ് അഹമ്മദ് ബേഗ് നദ്‌വി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ്, തോള്‍ തിരുമവാലവന്‍ എംപി തുടങ്ങിയവര്‍ സംസാരിക്കും.

നീതിക്ക് വേണ്ടിയുള്ള നമ്മുടെ സമരത്തിന്റെയും അനീതി വിധിച്ച കോടതി വിധിക്കെതിരായ പ്രതിഷേധത്തിന്റെയും സന്ദേശം കൂടിയാണ് ഈ സമ്മേളനമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ബാബരി മസ്ജിദ് മറവിയിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരായ ഓര്‍മ്മയുടെ പ്രതിരോധമാണ് ഈ സമ്മേളനം. നീതി പുലരും വരെ ഇത് ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News