മതഭ്രാന്തനായിരുന്നു ഗാന്ധി ഘാതകന്‍; ഒരിക്കലും മറക്കില്ലെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍
ഹാത്മാഗാന്ധിയുടെ ഘാതകന്‍ ഒരു മതഭ്രാന്തനായിരുന്നുവെന്നും ഹിന്ദുത്വത്തിന്റെ വിദ്വേഷകരമായ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച ഒരു മനുഷ്യനാലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
മുംബൈ: ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഒരു മതഭ്രാന്തനായിരുന്നുവെന്നും ഹിന്ദുത്വത്തിന്റെ വിദ്വേഷകരമായ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച ഒരു മനുഷ്യനാലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
ഒരിക്കലും മറക്കില്ലെന്ന ഹാഷ് ടാഗോടെയാണ് അവര്‍ ട്വീറ്റ് ചെയ്തത്. ഹിന്ദുത്വത്തിന്റെ വിദ്വേഷകരമായ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച ഒരു മനുഷ്യനാലാണ് 1948 ജനുവരി 30ന് മഹാത്മാഗാന്ധി കൊല്ലപ്പെട്ടത്. വിദ്വേഷത്താല്‍ അന്ധനായ ഈ കൊലയാളി ഒരു മതഭ്രാന്തനായിരുന്നു. അയാളൊരു രാജ്യസ്‌നേഹി അല്ലായിരുന്നു. അവര്‍ ട്വിറ്ററില്‍ കുറിച്ചു. അവരുടെ ട്വീറ്റ് നിരവധി പേരാണ് പങ്കുവച്ചത്. നേരത്തേയും ഹിന്ദുത്വത്തിന്റെ വിദ്വേഷകരമായ പ്രത്യയ ശാസ്ത്രത്തിനെതിരേ സ്വര ഭാസ്‌കര്‍ മുന്നോട്ട് വന്നിരുന്നു.
Mahatma Gandhi was assassinated on 30th January 1948 by a man who believed in the hateful ideology of #Hindutva .. The assassin was a fanatic, blinded by hate.. NOT a patriot. #NeverForgetpic.twitter.com/t68qn3vkXC
- Swara Bhasker (@ReallySwara) January 30, 2019