ബംഗളൂരു: ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ബംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി ആശുപത്രി വിട്ടു. പരിപൂര്‍ണ വിശ്രമവും നിരന്തര തുടര്‍ചികില്‍സാ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് ബംഗളൂരുവിലെ ഫല്‍റ്റില്‍ പ്രാര്‍ത്ഥനയ്ക്കിടെ ശാരീരിക അസ്വസ്ഥതകളുണ്ടാവുകയും അടിയന്തരമായി ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. ഒമ്പത് മാസങ്ങള്‍ക്ക് മുമ്പുണ്ടായ പക്ഷാഘാതത്തോട് ബന്ധപ്പെട്ട രോഗലക്ഷണങ്ങളാണുണ്ടായതെന്ന് ഡോക്ടമാര്‍ കണ്ടെത്തി. ഫിസിയോതെറാപ്പി, സന്ദര്‍ശകരെ ഒഴിവാക്കിയുള്ള സമ്പൂര്‍ണ വിശ്രമം, ഫോണ്‍ ഉപയോഗിക്കരുത് തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങളാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു.