അഗ്നിവീറുകള്‍ക്ക് ജോലി വാഗ്ദാനവുമായി മഹീന്ദ്ര ഗ്രൂപ്പ് മേധാവി

Update: 2022-06-20 06:20 GMT

മുംബൈ: അഗ്നിപഥ്പദ്ധതിയെ ന്യായീകരിച്ചും വിരമിച്ചുവരുന്ന അഗ്നിവീറുകള്‍ക്ക് ജോലി വാഗ്ദാനം ചെയ്തും മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര. തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് ആനന്ദ് മഹീന്ദ്ര നിലപാട് വ്യക്തമാക്കിയത്.

അഗ്നിപഥ് പദ്ധതിക്കെതിരേ നടക്കുന്ന പ്രതിഷേധങ്ങളെത്തള്ളിയ ആനന്ദ് മഹീന്ദ്ര അത് പിന്‍വലിക്കണമെന്ന ആവശ്യത്തെ അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി.

നാല് വര്‍ഷം കൊണ്ട് അഗ്നിവീറുകള്‍ വലിയ പരിശീലനം നേടും. അത് അവരെ നല്ല തൊഴിലാളികളാക്കി മാറ്റും. വിരമിച്ചുവരുന്ന അഗ്നിവീറുകളെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൈന്യത്തിലേക്കുള്ള കരാര്‍ നിയമനമാണ് അഗ്നിപഥ് പദ്ധതി. അതുപ്രകാരം ജോലിക്കു കയറുന്നവരില്‍ 25 ശതമാനമൊഴിച്ചുള്ളവരെ നാല് വര്‍ഷത്തിനു ശേഷം പിരിച്ചുവിടും. പിരിയുമ്പോള്‍ അവര്‍ക്ക് ചെറിയ തുക നഷ്ടരിഹാരമായി നല്‍കും. പെന്‍ഷന്‍ ആനുകൂല്യമുണ്ടാവില്ല. 

Tags:    

Similar News