മാള ബ്ലോക്ക് കണക്ട് ടു വര്‍ക്ക് ട്രെയിനിംഗ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

Update: 2021-01-16 14:00 GMT

മാള: റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ നടപ്പിലാക്കുന്ന കണക്ട് ടു വര്‍ക്ക് ട്രെയിനിംഗ് സെന്ററിന്റെ മാള ബ്ലോക്ക് തല ഉദ്ഘാടനം നടന്നു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍ ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അന്നമ്മനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ്, ഗ്രാമപഞ്ചായത്ത് അംഗം പി വി സതീശന്‍, അന്നമനട ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷിനി സുധാകരന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഷീജ സദാനന്ദന്‍, മെമ്പര്‍ സെക്രട്ടറി കെ എ ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.

പഠനം പൂര്‍ത്തിയാക്കി തൊഴില്‍ തേടുന്ന യുവതി യുവാക്കള്‍ക്ക് തൊഴില്‍ നേടുന്നതിനുള്ള പരിശീലനമാണ് കണക്ട് ടു വര്‍ക്ക് ട്രെയിനിംഗ് സെന്ററിലൂടെ നല്‍കുക. പി എസ് സി പോലുള്ള പരീക്ഷകള്‍ക്ക് എങ്ങനെ തയ്യാറെടുക്കാം, എഴുത്ത് പരീക്ഷകള്‍ക്ക് വേണ്ടിയുള്ള പരിശീലനം, ഇന്റര്‍വ്യൂവിനെ എങ്ങിനെ നേരിടാം എന്നിവ സംബന്ധിച്ച് ക്ലാസുകള്‍ നടക്കും. മുപ്പത്തിയഞ്ച് പേര്‍ വീതമുള്ള ഓരോ ഗ്രൂപ്പിനും നാല്‍പ്പത് ദിവസങ്ങളിലായിട്ടാണ് ട്രെയിനിംഗ് നടത്തുക. മൂന്ന് മണിക്കൂര്‍ വീതം പരിശീലന ക്ലാസുകള്‍ ക്രമീകരിക്കും. കുടുംബശ്രീ അംഗങ്ങള്‍ക്കും അല്ലാത്തവര്‍ക്കും പദ്ധതിയുടെ ഭാഗമായി ട്രെയിനിംഗിന് അപേക്ഷിക്കാം. ഓരോ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓഫീസില്‍ നിന്നും െ്രെടയിനിംഗിന് ചേരുന്നതിനുള്ള അപേക്ഷ ഫോറം ലഭിക്കും.

Tags:    

Similar News