ജലനിരപ്പ് ഉയര്‍ന്നു, മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ശിരുവാണി ഡാം വൈകീട്ട് മൂന്നിന് തുറക്കും
പാലക്കാട്: മലമ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്. ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയതെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. അതേസമയം, ആളിയാര്‍ ഡാം സ്പില്‍വേ വഴി തുറന്നുവിടുന്ന വെള്ളം 450 ക്യുസെക്‌സ് ആയി കുറച്ചു.
നേരത്തെ ഡാമില്‍ നിന്നും 750 ക്യൂസെക്‌സ് വെള്ളമാണ് തുറന്നുവിട്ടിരുന്നത്. നിലവില്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഒമ്പത് സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ശിരുവാണി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വൈകീട്ട് മൂന്നിന് തുറക്കും. ശിരുവാണി ഡാം റിവര്‍ സ്ലുയിസ് ഇന്ന് വൈകിട്ട് മൂന്നിന് 70 സെന്റീമീറ്ററായി ഉയര്‍ത്തുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.