നീരൊഴുക്ക് ശക്തം; ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നു
ഇടുക്കി: നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമില്‍നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടുന്നു. നിലവില്‍ തുറന്നിരിക്കുന്ന ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ ഞായറാഴ്ച വൈകീട്ട് നാല് മുതല്‍ 4.30 വരെ 120 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി 75 ഘനയടി ജലം തുറന്നുവിടാനാണ് തീരുമാനം. നിലവില്‍ പുറത്തേക്ക് ഒഴുക്കുന്നത് 50 ഘനയടി വെള്ളമാണ്. തുടര്‍ന്ന് ഇന്ന് വൈകീട്ട് 4.30 മുതല്‍ നാളെ രാവിലെ ആറ് മണി വരെ മൂന്നാം നമ്പര്‍ ഷട്ടര്‍ 75 സെന്റീമീറ്ററും 2, 4 നമ്പര്‍ ഷട്ടറുകള്‍ 40 സെന്റീമീറ്ററുകളും വീതം ഉയര്‍ത്തി 100 ഘനയടി ജലവും പുറത്തേക്കൊഴുക്കും.
ഈ സാഹചര്യത്തില്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് സ്പില്‍വേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവരുന്നത്. പൊതുജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ല. ആവശ്യമായ മുന്നൊരുക്കങ്ങള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. ഇടുക്കി ജലസംഭരണിയുടെ പൂര്‍ണ സംഭരണശേഷി 2403 അടിയാണ്. ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2384.46 അടിയാണ്. ആകെ സംഭരണ ശേഷിയുടെ 84.5 ശതമാനമാണിത്.