നിയമസഭാ തിരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയില്‍ യുഡിഎഫ് മുന്നില്‍, മൂന്നിടത്ത് എല്‍ഡിഎഫ്
മലപ്പുറം: മലപ്പുറം ജില്ലയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫാണ് മുന്നില്‍. മൂന്നിടത്ത് എല്‍ഡിഎഫ് മുന്നിലുണ്ട്.
സമയം 11.30 ആകുമ്പോള്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും യുഡിഎഫ് മുന്നിലാണ്.
നിലമ്പൂര്‍, തിരൂരങ്ങാടി, പൊന്നാനി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നിലാണ്. ഏറനാട്, വണ്ടൂര്‍, മഞ്ചേരി, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍ തുടങ്ങി മറ്റ് മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നിലാണ്.
18,380 വോട്ടുകള്‍ക്ക് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് മുന്നില്‍ നില്‍ക്കുന്നു.
ലഭ്യമായ വിവരങ്ങളനുസരിച്ച് ലീഡിങ് നില ഇങ്ങനെ:
കൊണ്ടോട്ടി ടിവി ഇബ്രാഹിം 2700 വോട്ടിന് മുന്നില്‍
ഏറനാടില്‍ പികെ ബഷീര്‍ 3100 വോട്ടിന് മുന്നില്‍
നിലമ്പൂര്‍ വിവി പ്രകാശ് 1365 വോട്ടിന് മുന്നില്‍
വണ്ടൂര്‍ എപി അനില്‍കുമാര്‍ 1405 വോട്ടിന് മുന്നില്‍
മഞ്ചേരി യുഎ ലത്തീഫ് 1625 വോട്ടിന് മുന്നില്‍
പെരിന്തല്‍മണ്ണ നജീബ് കാന്തപുരം 1530 വോട്ടിന് മുന്നില്‍
മങ്കട മഞ്ഞളാംകുഴി അലവി 3347 വോട്ടിന് മുന്നില്‍
മലപ്പുറം പി ഉബൈദുള്ള 10200 വോട്ടിന് മുന്നില്‍
വേങ്ങര പികെ കുഞ്ഞാലിക്കുട്ടി 9210 വോട്ടിന് മുന്നില്‍
വള്ളിക്കുന്ന് പി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ 2587 വോട്ടിന് മുന്നില്‍
തിരൂരങ്ങാടി നിയാസ് പുളിക്കലകത്ത് 211 വോട്ടിന് മുന്നില്‍
താനൂര്‍ പികെ ഫിറോസ് 2380 വോട്ടിന് മുന്നില്‍
തിരൂര്‍ കുറുക്കോളി മൊയ്തീന്‍ 5713 വോട്ടിന് മുന്നില്‍
കോട്ടക്കല്‍ ആബിദ് ഹീസൈന്‍ തങ്ങള്‍ 6210 വോട്ടിന് മുന്നില്‍
തവനൂര്‍ ഫിറോസ് കുന്നുംപറമ്പില്‍ 1466 വോട്ടിന് മുന്നില്‍
പൊന്നാനി പി നന്ദകുമാര്‍ 8190 വോട്ടിന് മുന്നില്‍.