ഡിസിസി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി മലപ്പുറം കോണ്‍ഗ്രസില്‍ ഭിന്നത
വി വി പ്രകാശ് നിയമസഭിലേക്ക് മത്സരിച്ച സമയത്ത് ആര്യാടന്‍ ഷൗക്കത്തിനായിരുന്നു ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല നല്‍കിയിരുന്നത്.
മലപ്പുറം: ഡിസിസി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയില്‍ ഭിന്നത. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണച്ച് ഐ ഗ്രൂപ്പില്‍ ഒരുവിഭാഗം രംഗത്തുവന്നു. വി എസ് ജോയിയെ ജില്ലാ പ്രസിഡന്റാക്കണമെന്നാണ് ഐ ഗ്രൂപ്പിലെ മറുപക്ഷത്തിന്റെ ആവശ്യം. ആര്യാടന്‍ ഷൗക്കത്തിനുവേണ്ടി ഡിസിസി ഭാരവാഹികളും ജില്ലയിലെ കെപിസിസി അംഗങ്ങളില്‍ ചിലരും ഹൈക്കമാന്‍ഡിന് കത്തയച്ചതോടെ സ്ഥിതി വീണ്ടും സങ്കീര്‍ണമായി.
വി എസ് ജോയ് നിലവില്‍ കെപിസിസി മലപ്പുറം ജനറല്‍ സെക്രട്ടറിയാണ്,കെഎസ്‌യുവിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു. വി വി പ്രകാശ് നിയമസഭിലേക്ക് മത്സരിച്ച സമയത്ത് ആര്യാടന്‍ ഷൗക്കത്തിനായിരുന്നു ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല നല്‍കിയിരുന്നത്.