മലപ്പുറം ജില്ലാ പൊലിസ് മേധാവി ക്വാറന്റയിനില്‍

Update: 2020-08-11 14:39 GMT

മലപ്പുറം: ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മലപ്പുറം ജില്ലാ പൊലിസ് മേധാവി യു. അബ്ദുല്‍ കരീം ക്വാറന്റയിനില്‍ പ്രവേശിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സ്രവ പരിശോധന നടത്തിയിട്ടുണ്ട്. ഫലം വരുന്നതു വരെ ക്വാറന്റയിനില്‍ തുടരാനാവശ്യപ്പെട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. സക്കീന അറിയിച്ചു. ഫലം ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കും. 

Tags:    

Similar News