മലപ്പുറത്ത് വിദ്യാർഥി മരിച്ചത് നിപ കാരണമെന്ന് സംശയം; പ്രാഥമിക ഫലം പോസിറ്റീവ്

Update: 2024-09-14 14:04 GMT
മലപ്പുറത്ത് വിദ്യാർഥി മരിച്ചത് നിപ കാരണമെന്ന് സംശയം;  പ്രാഥമിക ഫലം പോസിറ്റീവ്


മലപ്പുറം: മലപ്പുറത്ത് വിദ്യാർഥി നിപ ബാധിച്ച് മരണപ്പെട്ടതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചതാണ് നിപ കാരണമാണെന്ന സംശയം ഉയർന്നിട്ടുള്ളത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽമരിച്ചത്. കോഴിക്കോട്ടെ പ്രാഥമിക പരിശോധനഫലം പോസിറ്റീവാണ്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം കൂടി ലഭിച്ചാൽ മാത്രമേ നിപ സ്ഥിരീകരിക്കാനാവൂ.

രണ്ടു മാസം മുമ്പ്

പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചിരുന്നു. നടുവത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് ചെമ്പ്രശേരി എന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News