കണ്ണൂര്‍: സിംലയില്‍ ഉണ്ടായ ട്രക്ക് അപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു. പെരളശ്ശേരി മക്രേരി ഹെല്‍ത്ത് സെന്ററിന് സമീപം മാവില വീട്ടില്‍ സുധീഷ് കുമാര്‍(42) ആണ് മരിച്ചത്. ഭാര്യ: സവിനയ. മക്കള്‍: സായൂജ് (കേന്ദ്രീയ വിദ്യാലയം, കണ്ണൂര്‍, 8ാം തരം വിദ്യാര്‍ത്ഥി), സാരഥ്(യുകെജി വിദ്യാര്‍ത്ഥി, മലബാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ വെളളച്ചാല്‍). തലശ്ശേരി പുന്നോല്‍ ശ്രീനാരായണമഠത്തിന് സമീപം ഉഷസ്സില്‍ വിമുക്ത ഭടനായ സേതുമാധവന്റെയും ഉഷയുടെയും മകനാണ്. സഹോദരന്‍: സജീഷ് കുമാര്‍. മൃതദേഹം വ്യാഴാഴ്ച രാവിലെ ആറിനു മക്രേരിയിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന് ശേഷം 8നു തലശ്ശേരി പുന്നോലിലെ തറവാട്ടില്‍ സംസ്‌കാരം നടക്കും.
Malayalee soldier killed in truck accident in Shimla