ഖത്തറില്‍ കൊവിഡ് ബാധിച്ച് മലയാളി അധ്യാപിക മരിച്ചു

Update: 2021-04-06 11:58 GMT
ഖത്തറില്‍ കൊവിഡ് ബാധിച്ച് മലയാളി അധ്യാപിക മരിച്ചു

ദോഹ: ഖത്തറില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു. പാലക്കാട് പൊട്ടായി സ്വദേശി ഹേമ പ്രേമാനന്ദാണ് (49) മരിച്ചത്. രണ്ടാഴ്ച്ചയിലേറെയായി വെന്റിലേറ്ററിലായിരുന്നു.മൂന്നാഴ്ച്ച മുമ്പാണ് കൊവിഡ് ബാധിച്ച് ഇവരെ ഹസം മുബൈറിക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

ഡി.പി.എസ് മൊണാര്‍ക്ക് സ്‌ക്കൂളില്‍ നൃത്താധ്യാപികയായിരുന്ന ഹേമ ഡി.പി.എസ്. എം.ഐ.എസ് സ്‌ക്കൂളിലും, പേള്‍ സ്‌ക്കൂളിലും അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. പത്ത് വര്‍ഷത്തിലധികമായി ഖത്തറിലെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. പ്രേമാനന്ദാണ് ഭര്‍ത്താവ്, ഡോ. മീര പ്രേമാനന്ദ്, താര പ്രേമാനന്ദ് മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

Tags:    

Similar News