
ഒമാൻ: സലാലയിൽ മലയാളി ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. തിരൂർ നിറമരൂതൂർ സ്വദേശി വള്ളിക്കാഞ്ഞിരം തേക്കിൽ ഉസ്മാൻ (55)ആണ് കഴിഞ്ഞദിവസം ഹൃദയസ്തംഭനം മൂലം ജോലി സ്ഥലത്ത് മരണപ്പെട്ടത്.
അറബിയുടെ വീട്ടിൽനിന്ന് പള്ളിയിലേക്ക് നമസ്കരിക്കാൻ പോകുന്നതിനിടെ ഹൃദയസ്തംഭനം വന്നു ഉടനെ മരണപ്പെടു കയായിരുന്നു. മൃതദേഹം നിയമനടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഇന്ന് ഉച്ചയോടെ സലാല ok എയർപോർട്ടിൽ എത്തി . തുടർന്ന് മയ്യത്ത് സലാല എയർപോർട്ടിൽ നിന്ന് മസ്കത്ത് എയർപോർട്ടിൽ എത്തിക്കും. മസ്‌ക്റ്റിൽ നിന്നും രാത്രി 10.30 ന് പുറ പ്പെടുന്ന വിമാനത്തിലുള്ള മൃതദേഹം ശനിയാഴ്ച പുലർച്ചെ 3.30 കാലിക്കറ്റ് എയർപോർട്ടിൽ എത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
എയർപോർട്ടിലെ നടപടി ക്രമങ്ങൾക്ക് ശേഷം രാവിലെ 5:30 മണിയോടെ വീട്ടിൽ എത്തുന്ന മയ്യിത്ത് ശനിയാഴ്ച രാവിലെ എട്ടു മണിയോടെ വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യും. പിതാവ്: പരേതനായ തേക്കിൽ മുഹമ്മദ് ഉമ്മ : പരേതയായ പാത്തുമ്മ ഭാര്യ : ഫൗസിയ (പുത്തൻതെരു). മക്കൾ : ഫാത്തിമറിഫാന, ഫാത്തിമറൂഫൈദ, ഫാത്തിമറിസ. മരുമകൻ: ഫാരിസ് (പല്ലാറ്റ്). സഹോദരങ്ങൾ : അലിക്കുട്ടി ,മൂസ, സിദ്ധീഖ്, ഉമ്മർ, സൈനബ , നഫീസ..