രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ആഘോഷത്തെ വിമര്‍ശിച്ച് പോസ്റ്റ്; മുംബൈയില്‍ മലയാളി വിദ്യാര്‍ഥി അറസ്റ്റില്‍
മുംബൈ: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് ആഘോഷിച്ച് കാംപസില്‍ പരിപാടി നടത്തിയതിനെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട മലയാളി വിദ്യാര്‍ഥി മുംബൈയില്‍ അറസ്റ്റില്‍. മുംബൈ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പോപുലേഷന്‍ സയന്‍സസ് വിദ്യാര്‍ത്ഥി അനന്തകൃഷ്ണന്‍ ആണ് അറസ്റ്റിലായത്. പ്രാണ പ്രതിഷ്ഠയ്ക്ക് പിന്നാലെ കാംപസില്‍ ആഘോഷം നടത്തിയതിനെ വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടെന്ന് ആരോപിച്ച് മതവിദ്വേഷം പ്രചരിപ്പിച്ചെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കേസില്‍ മഹാരാഷ്ട്ര സ്വദേശിയായ വിദ്യാര്‍ത്ഥിയെയും കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു. കാംപസില്‍ പ്രാണപ്രതിഷ്ഠാ ആഘോഷം സംഘടിപ്പിച്ചതിനെതിരേ വിദ്യാര്‍ഥി പരാതി നല്‍കിയിരുന്നു.