ഫ്രാന്‍സില്‍ മലയാളി വിദ്യാര്‍ഥി തടാകത്തില്‍ മുങ്ങി മരിച്ചു
ആര്‍ക്കിടെക്ചറല്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈനിങിന്റെ ആഗോള സമ്മേളനത്തില്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്തതായിരുന്നു
കണ്ണൂര്‍: മലയാളി വിദ്യാര്‍ഥി ഫ്രാന്‍സില്‍ തടാകത്തില്‍ മുങ്ങിമരിച്ചു. പയ്യന്നൂരിനടുത്ത് തായിനേരി സ്വദേശിയും ഡല്‍ഹി നോയിഡ സര്‍വകലാശാല ഡിസൈന്‍ വില്ലേജില്‍ മാസ്റ്റര്‍ ഇന്‍ ഡിസൈനിങ് വിദ്യാര്‍ഥിയുമായ അഖില്‍ രവി(24)യാണ് ഫ്രാന്‍സ് ലസാക്കിലെ ഡൊമെയിന് ഡി ബോയ്സ്ബച്ചറ്റ് തടാകത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. ആര്‍ക്കിടെക്ചറല്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈനിങിന്റെ ആഗോള സമ്മേളനത്തില്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്തതായിരുന്നു. ഇന്ത്യയില്‍ നിന്നു അഖില്‍ രവി ഉള്‍പ്പെടെ നാലു വിദ്യാര്‍ഥികളാണ് ഫ്രാന്‍സിലെ സമ്മേളനത്തില്‍ പങ്കെടുത്തത്. തായിനേരിയിലെ വീരച്ചേരി രവി-വി മഞ്ജുള ദമ്പതികളുടെ മകനാണ്. സഹോദരി: ആതിര(ഫാംഡി വിദ്യാര്‍ഥിനി, പരിയാരം മെഡിക്കല്‍ കോളജ്). തിങ്കളാഴ്ച രാവിലെ 11.30ന് മൂരിക്കൊവ്വല്‍ സമുദായ ശ്മശാനത്തില്‍ സംസ്കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.