സുവേന്ദു അധികാരിയുടെ വിജയം; മമത ബാനര്‍ജി കോടതിയില്‍
വോട്ടെണ്ണല്‍ നടപടിക്രമത്തിലും പൊരുത്തക്കേടുകളുണ്ടായതായും പോള്‍ ചെയ്ത് വോട്ടും എണ്ണിയ വോട്ടുകളും തമ്മില്‍ വ്യത്യാസമുള്ളതായും ഹരജിയില്‍ പറയുന്നു.
കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ബിജെപിയുടെ സുവേന്ദു അധികാരിയെ നന്ദിഗ്രാമില്‍ നിന്ന് തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹരജി നല്‍കി. കേസ് ഇന്ന് രാവിലെ 11 ന് പരിഗണിക്കും.
കൈക്കൂലി, വിദ്വേഷവും ശത്രുതയും പ്രോത്സാഹിപ്പിക്കുക, മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് തേടല്‍, ബൂത്ത് പിടിച്ചെടുക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ സുവേന്ദു അധികാരിയുടെ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്ന് മമത ബാനര്‍ജി ഹരജിയില്‍ ആവശ്യപ്പെട്ടു. വോട്ടെണ്ണല്‍ നടപടിക്രമത്തിലും പൊരുത്തക്കേടുകളുണ്ടായതായും പോള്‍ ചെയ്ത് വോട്ടും എണ്ണിയ വോട്ടുകളും തമ്മില്‍ വ്യത്യാസമുള്ളതായും ഹരജിയില്‍ പറയുന്നു.