ലോക സമാധാന സമ്മേളത്തില്‍ പങ്കെടുക്കാന്‍ റോമില്‍ പോകുന്നതിന് മമത ബാനര്‍ജിക്ക് കേന്ദ്രം അനുമതി നിഷേധിച്ചു

ഒരു സംസ്ഥാന മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചത്.

Update: 2021-09-25 14:29 GMT
ന്യൂഡല്‍ഹി: റോമില്‍ നടക്കുന്ന ലോക സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഒരു സംസ്ഥാന മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചത്. ഒക്ടോബറില്‍ വത്തിക്കാനിലാണ് സമ്മേളനം.


ലോകസമാധാനത്തില്‍ മദര്‍ തെരേസയുടെ സംഭാവനയെ അധികരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജര്‍മന്‍ മുന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ , പോപ് ഫ്രാന്‍സിസ് , ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ദരാഗി എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍. മമതാ ബാനര്‍ജിയോട് പ്രതിനിധികളുമായി വരരുതെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്നാണ് അവര്‍ വിദേശകാര്യ മന്ത്രാലയത്തോട് അനുമതി തേടിയത്.


കേന്ദ്ര സര്‍ക്കാര്‍ നടപടിയെ തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശിച്ചു. നേരത്തെ മമതാ ബാനര്‍ജിയുടെ ചൈനീസ് യാത്രക്കും കേന്ദ്രം അനുമതി നിഷേധിച്ചെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് ദേബാങ്ഷു ഭട്ടാചാര്യ ആരോപിച്ചു.




Tags:    

Similar News