കൊല്‍ക്കത്ത: റോമില്‍ നടക്കുന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ക്ഷണം. ഈ വര്‍ഷം ഒക്ടോബറിലാണ് സമാധാന സമ്മേളനം നടക്കുന്നത്.
മമതക്കു പുറമെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ, ജര്‍മന്‍ ചാന്‍സ് ലര്‍ ആംഗല മെര്‍ക്കല്‍, ഈജിപ്തിലെ ഗ്രാന്‍ഡ് ഇമാം അഹ്മദ് അല്‍ തയ്യിബ് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.
2021 ഓക്ടോബര്‍ 6, 7 തിയ്യതികളിലാണ് സമ്മേളനം നടക്കുന്നത്.
ജനങ്ങള്‍ സഹോദരങ്ങളായി, ഭാവി ലോകത്തിനുവേണ്ടി എന്നതാണ് സമ്മേളനത്തിന്റെ ശീര്‍ഷകം. സമ്മേളനത്തിന്റെ സംഘാടകരായ റോമില കാത്തലിക് പ്രസ്ഥാനമായ സാന്റ് എജിഡിയൊവിന്റെ പ്രസിഡന്റ് മാക്രോ ഇംപാഗ്ലിയാസോയാണ് മമതയെ ക്ഷണിച്ചുകൊണ്ടുള്ള കത്തയച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടതില്‍ അദ്ദേഹം മമതയെ അഭിനന്ദിക്കുകയും ചെയ്തു.
ബിജെപിയെ തള്ളി അഖിലേന്ത്യാ തലത്തില്‍ നേതൃനിരയിലേക്ക് വരുന്നതിനുള്ള മമതയുടെയും തൃണമൂല്‍ നേതാക്കളുടെയും ശ്രമം തുടരുന്നതിനിടയിലാണ് അന്താരാഷ്ട്ര വേദിയിലേക്ക് ക്ഷണം ലഭിക്കുന്നത്.