ബിജെപിക്കെതിരേ പടപൊരുതാനുറച്ച് മമത; ഇനി തൃണമൂലിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്
എംപി സുദീപ് ബന്ദോപാധ്യായയില്‍ നിന്ന് ചുമതല ഏറ്റെടുക്കുമ്പോള്‍, പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടാതെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെടുന്ന ചുരുക്കം ചില രാഷ്ട്രീയ നേതാക്കളില്‍ ഒരാളാവും മമത.
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി വീണ്ടും ദേശീയ രാഷ്ട്രീയത്തിലേക്ക്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി മമതാ ബാനര്‍ജിയെ തിരഞ്ഞെടുത്തു. തൃണമൂല്‍ എംപി ഡെറക് ഓബ്രിയന്‍ ആണ് ഇക്കാര്യം അറിയിച്ചത്. എംപി സുദീപ് ബന്ദോപാധ്യായയില്‍ നിന്ന് ചുമതല ഏറ്റെടുക്കുമ്പോള്‍, പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടാതെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെടുന്ന ചുരുക്കം ചില രാഷ്ട്രീയ നേതാക്കളില്‍ ഒരാളാവും മമത.നിര്‍ണായക ചര്‍ച്ചകള്‍ക്കായി തിങ്കളാഴ്ച മുതല്‍ നാലു ദിവസം മമത ബാനര്‍ജി ഡല്‍ഹിയിലായിരിക്കും.
കേന്ദ്രസര്‍ക്കാരിന്റേയും അതിന് നേതൃത്വം നല്‍കുന്ന ബിജെപിയുടെയും കടുത്ത വിമര്‍ശകയാണ് മമത. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാള്‍ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച ബിജെപിയെ ഏറെ പിന്നിലാക്കിയായിരുന്നു മമതയുടെ തൃണമൂല്‍ ഭരണം നിലനിര്‍ത്തിയത്. പെഗാസസ് വിവാദത്തില്‍ തന്റെ ഫോണ്‍ ക്യാമറ പ്ലാസ്റ്ററിട്ടുവെന്ന പരിഹാസവുമായി മമത രംഗത്തെത്തിയിരുന്നു.