ഞാന്‍ എന്റെ സേനയ്‌ക്കൊപ്പം

Update: 2019-02-03 16:58 GMT

കൊല്‍ക്കത്ത: ഞാന്‍ എന്റെ സേനയ്‌ക്കൊപ്പം നില്‍ക്കും. അവരെ ഞാന്‍ ബഹുമാനിക്കുന്നു. എനിക്ക് ദു:ഖം തോന്നുന്നു. ഇത് ഫെഡറിലിസത്തെ തകര്‍ക്കലാണ്. ഫെഡറിലസത്തെ സംരക്ഷിക്കാനായി ഞാന്‍ ധര്‍ണ നടത്താന്‍ പോവുകയാണ്. ഇന്ന് മുതല്‍ മെട്രോ ചാനലിന്റെ സമീപത്ത് ഞാന്‍ ധര്‍ണയിരിക്കും. നാളെ നിയമസഭ സമ്മേളിക്കും. ഞാന്‍ ഒരു യോഗം നടത്തുകയും ചെയ്യും. ഈ ധര്‍ണ അര്‍ഥമാക്കുന്നത് സത്യഗ്രഹമാണ്. കൊല്‍ക്കത്തയിലെ നാടകസംഭവങ്ങള്‍ക്കിടെ മമത മാധ്യമങ്ങളോട് പറഞ്ഞതാണിക്കാര്യം. മുന്‍കൂട്ടി അറിയിക്കാതെയാണ് കൊല്‍ക്കത്ത പോലിസ് കമ്മീഷണറുടെ വീട്ടിലേക്ക് സിബിഐ വന്നതെന്നും തങ്ങള്‍ക്ക് സിബിഐയെ അറസ്റ്റ് ചെയ്യാമായിരുന്നെന്നും മമത പറഞ്ഞു. ബിജെപി ബംഗാളിനെ തകര്‍ക്കാന്‍ പോകുന്നതായും മോദി ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നതായും മമത തുറന്നടിച്ചതോടെ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുകയാണ് ബംഗാളില്‍.

Tags:    

Similar News