പ്രചാരണത്തിനിടയില്‍ തന്നെ അപരിചിതര്‍ തള്ളിനീക്കിയെന്ന് മമത; കാലില്‍ പരിക്കേറ്റെന്നും പരാതി
പുര്‍ബ മേദിനിപൂര്‍: നന്ദിഗ്രാമില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ തന്നെ അപരിചിതരായ ഏതാനും പേര്‍ തള്ളിനീക്കിയെന്നും കാലിന് പരിക്കേറ്റെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
''കാറിനടുത്ത് നില്‍ക്കുമ്പോള്‍ ഏതാനും പേര്‍ തള്ളിനീക്കി. കാലിന് പരിക്കേറ്റിട്ടുണ്ട്''- മമത എഎന്‍ഐയോട് പറഞ്ഞു.
ഇന്ന് രാവിലെ നന്ദിഗ്രാം നിയോജകമണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷം മമതാ ബാനര്‍ജി ഷിബ്രാംപൂര്‍ ഗ്രാമത്തിലെ ദുര്‍ഗാക്ഷേത്രത്തില്‍ ആരാധന നടത്തി.
എട്ട് ഘട്ടങ്ങളായി നടക്കുന്ന ബംഗാള്‍ തിരഞ്ഞെടുപ്പ് മാര്‍ച്ച് 27നാണ് തുടങ്ങുന്നത്. മെയ് 30ന് അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കും.