ഗോത്രവര്‍ഗക്കാരുടെ ഭൂമി സംരക്ഷിക്കാന്‍ പ്രത്യേക നിയമം വേണമെന്ന് മമതാ ബാനര്‍ജി

Update: 2021-08-09 19:08 GMT

ജാര്‍ഗ്രാം: രാജ്യത്ത് ഗോത്ര വര്‍ഗ ജനതയുടെ കൈവശ ഭൂമി സംരക്ഷിക്കാന്‍ പ്രത്യേക നിയമം ആവശ്യമാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അന്താരാഷ്ട്ര തദ്ദേശ ജനതാ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. പരിപാടിയോടനുബന്ധിച്ച് ഗോത്രവര്‍ഗക്കാര്‍ക്കിടയിലെ പ്രമുഖ വ്യക്തികളെ ആദരിച്ചു.

മൂന്നാം തവണ മുഖ്യമന്ത്രിയായ ശേഷം ഇതാദ്യമാണ് മമത ജംഗിള്‍മഹല്‍ സന്ദര്‍ശിക്കുന്നത്. 

''ഇന്ന് ഗോത്രവര്‍ഗക്കാരുടെ ദിവസമാണ്. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം ആരംഭിച്ചതും ഇന്നുതന്നെ. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനുവേണ്ടി ആദിവാസി ജനത നല്‍കിയ സംഭാവനകള്‍ മറക്കാന്‍ പാടില്ല. അതിനു മുന്നില്‍ ഞാന്‍ വണങ്ങുന്നു''- മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്താകമാനമുള്ള ഗോത്രജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്ന് അവര്‍ ആഹ്വാനം ചെയ്തു.

ആദിവാസി ഭൂമി കൈമാറ്റം ചെയ്യപ്പെടരുത്. അതുസംബന്ധിച്ച് ഒരു നിയമനിര്‍മാണം കൊണ്ടുവന്നിട്ടുണ്ട്. അത്തരം നിയമങ്ങള്‍ രാജ്യത്താകമാനം കൊണ്ടുവരണം. പട്ടിക വര്‍ഗത്തിനു മാത്രമായി ഒരു വകുപ്പും രൂപീകരിച്ചിട്ടുണ്ടെന്ന് മമത പറഞ്ഞു.

Tags:    

Similar News