വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടികളുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Update: 2024-04-08 11:33 GMT
വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടികളുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

തിരുവനന്തപുരം: നന്തന്‍കോട്ടെ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടികളുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി. നന്തന്‍കോട് സ്വദേശി അനില്‍ദാസി(37)നെയാണ്  തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയാണ് ഇയാള്‍ ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി രഹസ്യമായി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്.

ഹോസ്റ്റല്‍ കെട്ടിടത്തിലെ എയര്‍ഹോളിലൂടെ മൊബൈല്‍ഫോണില്‍ ദൃശ്യം പകര്‍ത്താനായിരുന്നു പ്രതിയുടെ ശ്രമം. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ അന്തേവാസികളായ പെണ്‍കുട്ടികള്‍ പോലിസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News