ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി യുവാവ് പിടിയില്‍
തിരുരങ്ങാടി താലൂക്കില്‍ അരിയലൂര്‍ വില്ലേജില്‍ കൂട്ടുമൂച്ചി പാല നാടന്‍ വീട്ടില്‍ വിപിന്‍ദാസാണ്(30) എക്സൈസിന്റെ പിടിയിലായത്.
പരപ്പനങ്ങാടി: 26 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി സ്കൂട്ടറില്‍ സഞ്ചരിച്ച യുവാവ് പിടിയില്‍.തിരുരങ്ങാടി താലൂക്കില്‍ അരിയലൂര്‍ വില്ലേജില്‍ കൂട്ടുമൂച്ചി പാല നാടന്‍ വീട്ടില്‍ വിപിന്‍ദാസാണ്(30) എക്സൈസിന്റെ പിടിയിലായത്. അബ്കാരി ആക്ട് 55 (i) 67 B പ്രകാരമാണ് ഇയാളെ അറസ്റ്റു ചെയ്തത്.
അരിയലൂര്‍ വില്ലേജ് കൊടക്കാട് ഭാഗത്ത് വച്ച് ഇന്നലെ രാത്രി ഒമ്പതരയോടെ സുസുക്കി ആക്സസ് സ്കൂട്ടറില്‍ കടത്തികൊണ്ട് വന്ന് വില്പന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. തൊണ്ടി മണിയായി 13150 രൂപയും ഇയാളില്‍നിന്ന് കണ്ടെടുത്തു.
പ്രിവന്റിവ് ഓഫീസര്‍ ടി പ്രജോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ സിഇഒ മാരായ പി ബി വിനീഷ്, എ പി പ്രദീപ്കുമാര്‍, അനില്‍കുമാര്‍ എക്സൈസ് ഡ്രൈവര്‍ കെ കെ ചന്ദ്രമോഹന് പങ്കെടുത്തു.