എന്‍ജിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു; മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍
എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ പ്രശാന്ത് സിങ്(23) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ ബിഎസ്പി മുന്‍ എംഎല്‍എയുടെ മകനായ അമന്‍ ബഹാദൂര്‍ ആണ് അറസ്റ്റിലായതെന്നും ഇയാള്‍ കൊലപാതകത്തിലെ മുഖ്യപ്രതിയാണെന്നും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ച കേസില്‍ ബിഎസ്പി മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ പ്രശാന്ത് സിങ്(23) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ ബിഎസ്പി മുന്‍ എംഎല്‍എയുടെ മകനായ അമന്‍ ബഹാദൂര്‍ ആണ് അറസ്റ്റിലായതെന്നും ഇയാള്‍ കൊലപാതകത്തിലെ മുഖ്യപ്രതിയാണെന്നും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ലഖ്‌നൗവിലെ ഗോമതി നഗര്‍ എക്സ്റ്റന്‍ഷന്‍ ഏരിയയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഗോമതി നഗറിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ സുഹൃത്തിനെ കാണാന്‍ എത്തിയപ്പോഴായിരുന്നു പ്രശാന്തിനു നേരെ ആക്രമണമുണ്ടായത്.
സംഘടിച്ചെത്തിയ ആറോളം പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ അപ്പാര്‍ട്‌മെന്റിലെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു.വാരണസി സ്വദേശിയായ പ്രശാന്ത്, ലഖ്‌നൗവിലെ പ്രമുഖ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയാണ്. അപ്പാര്‍ട്‌മെന്റിലേക്ക് വന്ന ഒരു ഇന്നോവ കാര്‍ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് തടയുന്നതും മുന്നിലിരുന്ന രണ്ടുപേരെ ആക്രമിക്കുന്നതും സിസിടിവി. ദൃശ്യങ്ങളില്‍ കാണാം.
നിരവധി തവണ കുത്തേറ്റതിനു പിന്നാലെ പ്രശാന്ത് കാറില്‍നിന്ന് ഇറങ്ങിയോടുന്നതും വ്യക്തമാണ്. നെഞ്ചില്‍ കുത്തേറ്റ പ്രശാന്ത്, മുറിവ് കൈകൊണ്ട് അമര്‍ത്തിപ്പിടിച്ച് അപ്പാര്‍ട്‌മെന്റിനുള്ളിലേക്ക് ഓടിക്കയറുന്നുണ്ട്. എന്നാല്‍ അപ്പാര്‍ട്‌മെന്റിന്റെ പടിക്കെട്ടിലേക്ക് പ്രശാന്ത് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് പ്രശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.