10 രൂപ പാര്‍ക്കിങ് ഫീസ് നല്‍കിയില്ല; ബൈക്ക് യാത്രികനെ കൊന്നു

Update: 2019-05-11 09:50 GMT

ബംഗളൂരു: പത്ത് രൂപ പാര്‍ക്കിങ് ഫീസ് നല്‍കാത്തതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ ബൈക്ക് യാത്രികനെ പാര്‍ക്കിങ് അറ്റന്‍ഡന്റും സുഹൃത്തും കൊന്നു. ബംഗളൂരു ഭാരതീ നഗറില്‍ കഴിഞ്ഞദിവസം ആണ് സംഭവം. 38കാരനായ ഭരണിധരന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ ലാവണ്യ തിയറ്ററിലേക്ക് പോകുന്നതിനിടെയാണ് സംഭവം.സിനിമ കാണാന്‍ തിരക്കിട്ട് എത്തിയ ധരന്‍ ബൈക്ക് പാര്‍ക്ക് ചെയ്തു. എന്നാല്‍ പാര്‍ക്കിങ് ഫീയായ പത്ത് രൂപ നല്‍കാന്‍ വിസമ്മതിക്കുകയും സിനിമ കഴിഞ്ഞ് തരാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ അത് പറ്റില്ലെന്നും ഇപ്പോള്‍ തന്നെ പണം വേണമെന്ന നിലപാടിലായിരുന്നു പാര്‍ക്കിങ് അറ്റന്‍ഡറായ സെല്‍വരാജ. ഇതോടെ ഇരുവരും വാക്ക് തര്‍ക്കത്തില്‍ എത്തുകയും സെല്‍വരാജ് ധരണിനെ തള്ളി താഴെ ഇടുകയും മര്‍ദിച്ച്‌ അബോധാവസ്ഥയിലെത്തിക്കുകയും ചെയ്തു. തുടർന്ന് ധരണിനെ ബൗറിങ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചിരുന്നു. നിര്‍മാണ തൊഴിലാളിയായ ഭരണി ധരന്‍ ഓസ്റ്റിന്‍ ടൗണ്‍ സ്വദേശിയാണ്. സംഭവത്തില്‍ സെല്‍വരാജിനും ശേഖറിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലിസ് അറസ്റ്റ് ചെയ്തു.

Similar News