കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു

Update: 2024-11-24 13:40 GMT

പത്തനംതിട്ട: തിരുവല്ലയില്‍ റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവ് മരിച്ചു. ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ഒപ്പം യാത്ര ചെയ്യുകയായിരുന്ന ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. മുത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ വളപ്പില്‍ നിന്ന് മരം മുറിക്കുന്നതിനിടയാണ് സംഭവം. മരം മുറിക്കുന്നതിനായി റോഡിന് കുറുകെയായിരുന്നു കയര്‍ വലിച്ചുകെട്ടിയിരുന്നത്. റോഡിന് കുറുകെ വലിച്ചുകെട്ടിയ കയര്‍ സെയ്ദിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.

Similar News