അമൃത്‌സറില്‍ സ്വര്‍ണ വ്യാപാരിയെ വെടിവെച്ചു കൊന്നു (18+ വീഡിയോ)

Update: 2025-01-11 14:42 GMT

അമൃത്‌സര്‍: പഞ്ചാബിലെ അമൃത്‌സറില്‍ സ്വര്‍ണവ്യാപാരിയെ വെടിവെച്ചു കൊന്നു. സിമ്രന്‍പാല്‍ സിങ് എന്ന വ്യാപാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജസ്ദീപ് സിങ് ചാന്‍ എന്നയാളെ അമൃത്‌സര്‍ പോലിസ് അറസ്റ്റ് ചെയ്തു. കടയില്‍ സ്വര്‍ണം എക്‌സ്‌ചേഞ്ച് ചെയ്യാന്‍ എത്തിയ ജസ്ദീപ് സിങ് ചാനും സിമ്രന്‍പാല്‍ സിങും തമ്മില്‍ വിലയെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായതായി പോലിസ് അറിയിച്ചു.

ഇതേ തുടര്‍ന്ന് കടയില്‍ നിന്നിറങ്ങിപ്പോയ ജസ്ദീപ് സിങ് ഏതാനും മണിക്കൂറുകള്‍ക്കകം തിരിച്ചെത്തി. പിന്നെയും സിമ്രന്‍പാല്‍ സിങുമായി തര്‍ക്കമുണ്ടായി. ഇതിനുശേഷമാണ് തോക്കുപയോഗിച്ച് സിമ്രന്‍പാല്‍ സിങിനെ വെടിവെച്ചത്. തലയ്ക്ക് വെടിയേറ്റ സിമ്രന്‍പാല്‍ സിങ് തല്‍ക്ഷണം മരിച്ചു. പ്രതിക്കെതിരേ ഭാരതീയ ന്യായ സംഹിതയിലെയും ആയുധനിയമത്തിലെയും വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലിസ് അറിയിച്ചു.

Similar News