യുപിയില്‍ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം തകര്‍ന്ന് അപകടം; നിരവധി പേര്‍ക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം (വീഡിയോ)

Update: 2025-01-11 14:58 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം തകര്‍ന്ന് അപകടം. കനൗജ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. തകര്‍ന്നു വീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമാണ്.

23 പേരെ രക്ഷപ്പെടുത്തി. നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍ക്കൂര തകര്‍ന്നതാണ് അപകടമുണ്ടായതെന്ന്, രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന ജില്ലാ മജിസ്ട്രേറ്റ് ശുഭ്രാന്ത് കുമാര്‍ ശുക്ല പറഞ്ഞു. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്ന രണ്ടുനില കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. മേല്‍ക്കൂരയുടെ സ്ലാബ് തകരുമ്പോള്‍ 40 ഓളം പേര്‍ നിര്‍മ്മാണ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് അത്യാഹിത മെഡിക്കല്‍ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.




Tags:    

Similar News