ദിസ്പൂർ : അസമിൽ 10 മാസം പ്രായമുള്ള കുട്ടിക്ക് എച്ച്എംപിവി വൈറസ് ബാധ . ഈ വർഷം അസമിൽ റിപോർട്ട് ചെയ്യുന്ന ആദ്യ കേസാണിത്.
ജലദോഷവുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളുമായാണ് കുട്ടിയെ നാല് ദിവസം മുമ്പ് എഎംസിഎച്ചിൽ പ്രവേശിപ്പിച്ചിരുന്നതെന്ന് സർക്കാർ ആശുപത്രി സൂപ്രണ്ട് ഡോ ധ്രുബജ്യോതി ഭുയാൻ പറഞ്ഞു. ലാഹോവൽ ആസ്ഥാനമായുള്ള ഐസിഎംആർ-ആർഎംആർസിയിൽ നിന്ന് പരിശോധനാ ഫലങ്ങൾ ലഭിച്ചതിന് ശേഷം ഇന്നലെയാണ് എച്ച്എംപിവി അണുബാധ സ്ഥിരീകരിച്ചത്.
കുഞ്ഞ് ദിബ്രുഗഡിലെ ആസാം മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ (എഎംസിഎച്ച്) ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.