പുതുച്ചേരി: പുതുച്ചേരിയിലെ ഒരു കുട്ടിക്ക് കൂടി ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) സ്ഥിരീകരിച്ചു. കുട്ടി ചികില്‍സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.പനി, ചുമ, മൂക്കൊലിപ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എച്ച്എംപിവി സഥിരീകരിച്ചത്.
പുതുച്ചേരിയില്‍ കഴിഞ്ഞയാഴ്ചയാണ് ആദ്യത്തെ എച്ച്എംപിവി റിപോര്‍ട്ട് ചെയ്തത്. മൂന്നുവയസ്സുള്ള കുട്ടിക്കായിരുന്നു വൈറസ് ബാധ. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുട്ടി പിന്നീട് സുഖം പ്രാപിച്ചു. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പുതുച്ചേരി ഭരണകൂടം എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.