ബെംഗളൂരുവിനും ഗുജറാത്തിനും പുറമെ ചെന്നൈയിലും എച്ച്എംപിവി ബാധ; ഇന്ത്യയില്‍ അഞ്ച് കേസുകള്‍

Update: 2025-01-06 13:06 GMT

ചെന്നൈ: ചൈനയില്‍ കണ്ടെത്തിയ എച്ച്.എം.പി.വി ബാധ ചെന്നൈയിലും രണ്ടുപേര്‍ക്ക് കണ്ടെത്തിയതായി സ്ഥിരീകരണം. രണ്ട് കുട്ടികള്‍ക്കാണ് രോഗം കണ്ടെത്തിയത്. തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.

പനി ബാധിച്ച് ആശുപത്രിയിലെത്തിയ കുട്ടികളിലാണ് ഇപ്പോള്‍ എച്ച്.എം.പി.വി സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളും കുട്ടികള്‍ക്കുണ്ടായിരുന്നു.

ബെംഗളൂരുവില്‍ രണ്ടുപേരില്‍ എച്ച്.എം.പി.വി ബാധ സ്ഥിരീകരിച്ചതായി തിങ്കളാഴ്ച രാവിലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലാണ് വൈറസ്ബാധ കണ്ടെത്തിയത്. മൂന്ന് മാസം പ്രായമുള്ള കുട്ടി ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.







Tags:    

Similar News