അസം കൽക്കരി ഖനി അപകടം; ഒരാളുടെ മൃതദേഹം കൂടി പുറത്തെടുത്തു

Update: 2025-01-11 08:44 GMT

ദിസ്പുർ: അസമിലെ ദിമ ഹസാവോ ജില്ലയിലെ ഉമറാങ്സോയിലുള്ള കല്‍ക്കരി ഖനിയിൽ കുടുങ്ങിയ ഒരു തൊഴിലാളിയുടെ മൃതദേഹം കൂടി പുറത്തെടുത്തു. മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതുവരെ രണ്ടു പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഗംഗ ബഹാദുര്‍ ശ്രേഷ്‌തോ എന്ന തൊഴിലാളിയുടെ മൃതദേഹമാണ് നേരത്തെ കണ്ടെത്തിയത്.കുടുങ്ങിക്കിടക്കുന്ന മറ്റു തൊഴിലാളികളെ ത്താനുള്ള ശ്രമം തുടരുകയാണ്.

രണ്ടു ദിവസങ്ങള്‍ക്കുമുന്‍പാണ് വെള്ളം കയറി ഒന്‍പതു തൊഴിലാളികള്‍ ഖനിക്കുള്ളില്‍ കുടുങ്ങിയത്. നാവികസേനയും, സൈന്യവും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് അംഗങ്ങളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഏകദേശം 340 അടി താഴ്ചയിലാണ് ആളുകൾ കുടുങ്ങി കിടക്കുന്നത്. രക്ഷാപ്രവർത്തനം ഇതോടെ ആറാം ദിവസത്തിലേക്ക് കടന്നു.

Tags:    

Similar News