കല്‍ക്കരി ക്ഷാമം രൂക്ഷം; രാജ്യം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്കോ?
ഉയരുന്ന വൈദ്യുതി ആവശ്യകതയും ക്ഷാമത്തിന്റെ ആക്കം കൂട്ടുന്നു. സെപ്തംബര്‍ പാദത്തില്‍ പ്രാദേശിക കല്‍ക്കരി വിതരണ ഡിമാന്‍ഡ് 42.5 ദശലക്ഷം ടണ്‍ കുറയുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. നേരത്തെ പ്രവചിച്ചതിനെക്കാള്‍ 15 ശതമാനം കൂടുതലാണ് ഈ കണക്ക്. ഏപ്രില്‍ മാസത്തില്‍ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും വൈദ്യുതിക്ഷാമം രൂക്ഷമായിരുന്നു.
ന്യൂഡല്‍ഹി: രാജ്യം അടുത്തിടെ അഭിമുഖീകരിച്ച കല്‍ക്കരി ക്ഷാമത്തിന് ഇതുവരെ പരിഹാരമായില്ലെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യം വീണ്ടും കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടേണ്ടിവരുമെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഉയരുന്ന വൈദ്യുതി ആവശ്യകതയും ക്ഷാമത്തിന്റെ ആക്കം കൂട്ടുന്നു. സെപ്തംബര്‍ പാദത്തില്‍ പ്രാദേശിക കല്‍ക്കരി വിതരണ ഡിമാന്‍ഡ് 42.5 ദശലക്ഷം ടണ്‍ കുറയുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. നേരത്തെ പ്രവചിച്ചതിനെക്കാള്‍ 15 ശതമാനം കൂടുതലാണ് ഈ കണക്ക്. ഏപ്രില്‍ മാസത്തില്‍ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും വൈദ്യുതിക്ഷാമം രൂക്ഷമായിരുന്നു.
38 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം നടന്ന വര്‍ഷമാണ് ഇത്. പവര്‍ പ്ലാന്റുകള്‍ ഇറക്കുമതിയിലൂടെ കല്‍ക്കരി ശേഖരണം ഉണ്ടാക്കിയില്ലെങ്കില്‍ ആഭ്യന്തരമായി ഖനനം ചെയ്യുന്ന കല്‍ക്കരി വിതരണം വെട്ടിക്കുറയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇറക്കുമതി വര്‍ധിപ്പിക്കാന്‍ യൂട്ടിലിറ്റികളില്‍ ഇന്ത്യ അടുത്ത ദിവസങ്ങളില്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, മിക്ക സംസ്ഥാനങ്ങളും കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ കരാര്‍ നല്‍കിയിട്ടില്ലെന്നും കല്‍ക്കരി ഇറക്കുമതി ചെയ്തില്ലെങ്കില്‍ ജൂലൈ മാസത്തോടെ പല യൂട്ടിലിറ്റികളിലും കല്‍ക്കരി തീരുമെന്നും സൂചനകളുണ്ട്.
ഏപ്രില്‍ അവസാനം വരെ കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ ഒരു സംസ്ഥാനം മാത്രമാണ് കരാര്‍ നല്‍കിയതെന്ന് റോയിട്ടേഴ്‌സ് അവലോകനം ചെയ്ത വൈദ്യുതി മന്ത്രാലയത്തിന്റെ ഇറക്കുമതി സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
154.7 ദശലക്ഷം ടണ്‍ ആഭ്യന്തര കല്‍ക്കരി വിതരണം ആണ് രാജ്യം പ്രതീക്ഷിക്കുന്നത്. നേരത്തെ സെപ്റ്റംബര്‍ പാദത്തില്‍ പ്രതീക്ഷിരുന്നത് 197.3 ദശലക്ഷം ടണ്ണാണ്. എന്നാല്‍ 42.5 ദശലക്ഷം ടണ്‍ കുറവ് ഇക്കാലയളവില്‍ രേഖപ്പെടുത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 37 മില്യണ്‍ ടണ്ണിന്റെ കുറവ് നേരത്തെ പ്രതീക്ഷിച്ചിരുന്നു. വെള്ളിയാഴ്ച കേന്ദ്ര കല്‍ക്കരി, ഊര്‍ജ മന്ത്രിമാര്‍ പങ്കെടുത്ത വെര്‍ച്വല്‍ മീറ്റിംഗിലാണ് ഈ കണക്കുകള്‍ അവതരിപ്പിച്ചത്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലേയും ഉന്നത ഊര്‍ജ്ജ ഉദ്യോഗസ്ഥരും ഈ യോ ഗത്തില്‍ പങ്കെടുത്തിരുന്നു.
വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ കല്‍ക്കരി, വൈദ്യുതി മന്ത്രാലയങ്ങള്‍ തയ്യാറായില്ല. ഏപ്രില്‍ മുതല്‍ തന്നെ പവര്‍ പ്ലാന്റുകളില്‍ കല്‍ക്കരിയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയിലെ രേഖപ്പെടുത്തിയതില്‍ ഏറ്റവും താഴ്ന്ന നിലയില്‍ ആയിരുന്നു പല പവര്‍പ്ലാന്റുകളിലേയും കല്‍ക്കരിയുടെ അളവ്. എന്നാല്‍ രാജ്യത്ത് ആവശ്യത്തിന് കല്‍ക്കരി ഉണ്ടായിരുന്നു എന്നും ഇത് വിതരണം ചെയ്യലില്‍ അപാകത സംഭവിച്ചതിനാലാണ് പ്ലാന്റുകളില്‍ കല്‍ക്കരി എത്താതിരുന്നതെന്നും അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. അതേ സമയം 2023 മാര്‍ച്ചില്‍ അവസാനിക്കുന്ന വര്‍ഷത്തില്‍ യൂട്ടിലിറ്റികളില്‍ നിന്നുള്ള കല്‍ക്കരിയുടെ ആവശ്യം 784.6 ദശലക്ഷം ടണ്‍ ആയിരിക്കുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. നേരത്തെ പ്രവചിച്ചതിനേക്കാള്‍ 3.3 ശതമാനം കൂടുതലാണ് ഇത്.
കല്‍ക്കരി മൊത്തത്തില്‍ ഇറക്കുമതി ചെയ്ത് സംസ്ഥാനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ കോള്‍ ഇന്ത്യയോട് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഗോളതലത്തില്‍ ഉയര്‍ന്ന വിലയും വിതരണ വെല്ലുവിളികളും യോഗത്തില്‍ സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ മൊത്തത്തിലുള്ള ഇറക്കുമതി തേടാന്‍ ആണ് കല്‍ക്കരി മന്ത്രി സംസ്ഥാനങ്ങളോട് പറഞ്ഞിരിക്കുന്നത് എന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേ സമയം സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥനയോട് കോള്‍ ഇന്ത്യ ഇതുവരെയും പ്രതികരിച്ചില്ല.