മൗലാനാ അത്വാഉര്‍ റഹ്‌മാന്‍ വജ്ദി സ്മരണിക പ്രകാശനം ചെയ്തു

Update: 2025-01-11 17:30 GMT

മലപ്പുറം: സാമുദായിക സമവാക്യങ്ങള്‍ക്ക് അതീതനായി പ്രവര്‍ത്തിച്ച മഹാ പ്രതിഭയായിരുന്നു വഹ്ദത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അമീറായിരുന്ന മൗലാനാ അത്വാഉര്‍ റഹ്‌മാന്‍ വജ്ദിയെന്ന് പി എം എ സലാം സാഹിബ് അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സ്മരണിക 'ആദിത്യന്‍ അണഞ്ഞു' പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം വ്യാപാര ഭവനില്‍ ഡോക്ടര്‍ പി മുഹമ്മദ് ഇസ്ഹാഖിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോക്ടര്‍ പി അബൂബക്കര്‍ വടക്കാങ്ങരക്ക് കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.വഹ്ദത്തെ ഇസ്ലാമി കേന്ദ്ര സമിതിയംഗം നയീം തോട്ടത്തില്‍ പുസ്തക പരിചയം നടത്തിപ്പെടുത്തി. സോഷ്യല്‍ ആക്ടിവിസ്റ്റ് റാസിഖ് റഹീം, ടി.കെ ആറ്റക്കോയ തങ്ങള്‍, കെ. അമ്പുജാക്ഷന്‍, കെ.പി.ഒ റഹ്‌മതുല്ല, വി. ശംസുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.




Tags:    

Similar News